സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; ബസിനെ പിന്തുടർന്ന് പിടികൂടി
സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; ബസിനെ പിന്തുടർന്ന് പിടികൂടി | മനോരമ ഓണ്‍ലൈൻ ന്യൂസ്- Sourav Ganguly’s daughter Sana met with accident | Manorama Online News
സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; ബസിനെ പിന്തുടർന്ന് പിടികൂടി
ഓൺലൈൻ ഡെസ്ക്
Published: January 04 , 2025 09:23 AM IST
1 minute Read
സന ഗാംഗുലി (Photo:Instagram/sana_ganguly07)
കൊൽക്കത്ത∙ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചു. ഡയമണ്ട് ഹാർബർ റോഡിൽവച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിർത്താതെ പോയി. ഡ്രൈവർ ബസിനെ പിന്തുടര്‍ന്നു.
സനയ്ക്ക് സാരമായ പരുക്കുകൾ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ബസ് നിർത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്
English Summary:
Sourav Ganguly’s Daughter Sana Escapes Unhurt After Bus Hits Her Car In Kolkata, Driver Detained
5us8tqa2nb7vtrak5adp6dt14p-list mo-sports-cricket-souravganguly 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews djnpemd5b21h1958ebn8rhugb mo-crime-roadaccident mo-news-national-states-westbengal
Source link