‘അവർക്ക് വധശിക്ഷ തന്നെ കിട്ടണം…’

പെരിയ(കാസർകോട്): തങ്ങളുടെ മക്കളെ ഇല്ലാതാക്കിയ ഘാതകർക്ക് വധശിക്ഷ തന്നെ കിട്ടണമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അമ്മ ബാലാമണിയും പറഞ്ഞു. മുഴുവൻ പ്രതികൾക്കും തൂക്കുകയർ തന്നെ കിട്ടുമെന്നും കോടതി തങ്ങളുടെ ആവശ്യം ഉൾക്കൊള്ളുമെന്നും കരുതി. ഇരട്ട ജീവപര്യന്തം ശിക്ഷ നൽകിയതിൽ തൃപ്തിയുണ്ടെങ്കിലും വധശിക്ഷ ഇല്ലാത്തത് വേദനിപ്പിച്ചുവെന്നും ഇരുവരും പറഞ്ഞു.

തങ്ങൾ കോടതിയോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നത് വധശിക്ഷ നൽകണമെന്നായിരുന്നു. കെ.വി കുഞ്ഞിരാമൻ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ വളരെ കുറഞ്ഞുപോയി. അവർക്ക് കൂടുതൽ ശിക്ഷ കിട്ടുന്നതിന് ഏതറ്റം വരെയും മുന്നോട്ടുപോകുമെന്ന് സത്യനാരായണൻ പറഞ്ഞു.

തങ്ങളുടെ ഏട്ടന്മാരെയാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെടുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. കൊല്ലപ്പെട്ട യുവാക്കളുടെ സഹോദരിമാർ കണ്ണീരോടെ പറഞ്ഞു. കല്ല്യോട്ട് സ്മൃതിമണ്ഡപത്തിൽ എത്തിയ ബന്ധുക്കൾ പലരും വിങ്ങിപ്പൊട്ടി.


Source link
Exit mobile version