തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾ കൂടുതൽ ശിക്ഷ അർഹിക്കുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇവർക്കു കൂടുതൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് അപ്പീൽ നൽകുന്നതിന് കോൺഗ്രസ് എല്ലാ സഹായവും നൽകും. പത്ത് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീലിനു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ചെലവാക്കിയ പണം ജനങ്ങളുടെ നികുതിപ്പണമാണെന്നു മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
Source link