എടിഎമ്മിലൂടെ പിഎഫ് തുക: ഒന്നുമറിയില്ലെന്ന് ഇപിഎഫ്ഒ
എടിഎമ്മിലൂടെ പിഎഫ് തുക: ഒന്നുമറിയില്ലെന്ന് ഇപിഎഫ്ഒ | മനോരമ ഓൺലൈൻ ന്യൂസ് – EPFO Denies Knowledge of Planned PF ATM Withdrawals | EPFO | ഇപിഎഫ്ഒ | പിഎഫ് എടിഎം | Employees Provident Fund Organisation | India New Delhi News Malayalam | Malayala Manorama Online News
എടിഎമ്മിലൂടെ പിഎഫ് തുക: ഒന്നുമറിയില്ലെന്ന് ഇപിഎഫ്ഒ
കെ. ജയപ്രകാശ് ബാബു
Published: January 04 , 2025 03:47 AM IST
1 minute Read
തള്ളിയത് തൊഴിൽ മന്ത്രാലയത്തിന്റെ പ്രഖ്യാപനം
ന്യൂഡൽഹി ∙ ഗുണഭോക്താക്കൾക്കു പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനുള്ള പദ്ധതി സംബന്ധിച്ചു വിവരങ്ങളൊന്നും അറിയില്ലെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) വിവരാവകാശ മറുപടി. പിഎഫ് തുക എടിഎമ്മിലൂടെ പിൻവലിക്കാനാകുന്ന പദ്ധതി ജനുവരിയോടെ നടപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ കഴിഞ്ഞ ഡിസംബർ 11ന് പറഞ്ഞിരുന്നു. ഇതിനായി ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് നൽകുമെന്നു പറഞ്ഞെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
ഗുണഭോക്താക്കൾക്ക് എടിഎം കാർഡ് ലഭ്യമാക്കാൻ പദ്ധതിയുണ്ടോ, ഉണ്ടെങ്കിൽ എന്നു ലഭ്യമാക്കും, പെൻഷൻകാർക്കും അല്ലാത്തവർക്കും എടിഎം കാർഡ് ലഭിക്കുമോ, ഇത്തരം കാർഡുകൾ ഏതൊക്കെ ബാങ്കുകളുടെ എടിഎമ്മിൽ ഉപയോഗിക്കാൻ കഴിയും, പണം പിൻവലിക്കുന്നതിനു പരിധിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണു വിവരാവകാശപ്രകാരം ഉന്നയിച്ചത്. വിവരങ്ങൾ വ്യാഖ്യാനിക്കാനോ സാങ്കൽപിക ചോദ്യങ്ങൾക്കു മറുപടി നൽകാനോ കഴിയില്ലെന്ന് ഇപിഎഫ്ഒ മറുപടി നൽകി. ഇപിഎഫ്ഒ സേവനങ്ങളെക്കുറിച്ച് അറിയാൻ വെബ്സൈറ്റ് സന്ദർശിക്കണമെന്നും സമൂഹമാധ്യമ അക്കൗണ്ടുകൾ നോക്കണമെന്നും മറുപടിയിലുണ്ട്.
English Summary:
EPFO ATM Withdrawal: EPFO ATM withdrawal plans are currently unconfirmed. The EPFO’s response to an RTI query contradicts a previous announcement by the Labour Ministry regarding ATM card-based PF withdrawals.
mo-news-common-malayalamnews k-jayaprakash-babu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5nt524r09k9k0c0qgf9cj04op0 mo-business-atm mo-business-employeesprovidentfund
Source link