‘ആചാരം മാറ്റിയില്ലെങ്കിൽ മന്നം ഉണ്ടാകുമായിരുന്നില്ല’

കോട്ടയം : ക്ഷേത്രാചാരം മാറ്റാൻ പാടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറയുമ്പോൾ ആചാരം മാറ്റിയില്ലെങ്കിൽ മന്നത്ത് പത്മനാഭൻ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഓർമ്മിപ്പിക്കാനുള്ളതെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

പുരോഗമന ആശയങ്ങൾ ഉൾപ്പെടുത്തി അധ:സ്ഥിതർക്കൊപ്പം നിന്ന് അനാചാരങ്ങൾക്കെതിരായി പോരാടിയ നവോത്ഥാന നായകനാണ് മന്നം. വൈക്കം സത്യഗ്രഹസമര വിജയത്തിനായി സവർണജാഥയ്ക്ക് നേതൃത്വം നൽകിയതിലൂടെ മന്നം അത് തെളിയിച്ചു. ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് മാറിയതിനാലാണ് കേരളത്തിൽ ഇത്തരം മാറ്റങ്ങൾ വന്നതെന്ന് ആചാരങ്ങൾ മുറുകി പിടിക്കുന്നവർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version