ഭരണഘടനാ വാർഷികം: ബിജെപി ആഘോഷത്തിന് 11നു തുടക്കം
ഭരണഘടനാ വാർഷികം: ബിജെപി ആഘോഷത്തിന് 11നു തുടക്കം | മനോരമ ഓൺലൈന്‍ – BJP Launches Two-Week ‘Samvidhan Gaurav Abhiyan’ to Celebrate Indian Constitution | BJP | Indian Constitution | India Delhi news | Manorama online news
ഭരണഘടനാ വാർഷികം: ബിജെപി ആഘോഷത്തിന് 11നു തുടക്കം
മനോരമ ലേഖകൻ
Published: January 04 , 2025 12:51 AM IST
Updated: January 03, 2025 11:11 PM IST
1 minute Read
File Photo: Harilal SS / Manorama
ന്യൂഡൽഹി ∙ ഇന്ത്യൻ ഭരണഘടനയുടെ വാർഷികം രണ്ടാഴ്ച നീളുന്ന പരിപാടികളോടെ ബിജെപി ആഘോഷിക്കും. ഭരണഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ സംഭാവനകളെ ഉയർത്തിക്കാട്ടിയുള്ള ‘സംവിധാൻ ഗൗരവ് അഭിയാൻ’ 11ന് തുടങ്ങി, റിപ്പബ്ലിക് ദിനത്തിൽ സമാപിക്കും. ജനറൽ സെക്രട്ടറിമാരായ വിനോദ് ടാവ്ഡെ, തരുൺ ചഗ്, ദുഷ്യന്ത് കുമാർ ഗൗതം എന്നിവർക്കാണു പ്രചാരണ പരിപാടിയുടെ ചുമതല. ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് 50 പരിപാടികളാണു ലക്ഷ്യമിടുന്നത്.
ഭരണഘടന ഉയർത്തിക്കാട്ടി, കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം തുടർച്ചയായി പ്രചാരണം നടത്തുന്നതിനിടെയാണു ബിജെപിയുടെ പരിപാടി വരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലെ പ്രസംഗത്തിനിടെ അംബേദ്കറെ അപമാനിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.
English Summary:
BJP’s Samvidhan Gaurav Abhiyan celebrates India’s Constitution. The two-week program, honoring Dr. B.R. Ambedkar, will feature at least 50 events per state, concluding on Republic Day.
mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 45j0smh3bbvjeiv6psqr1gp4vm mo-politics-leaders-amitshah mo-legislature-centralgovernment mo-legislature-governmentofindia
Source link