WORLD

കമാന്‍ഡോ ഓപ്പറേഷനിൽ മിസൈല്‍ നിര്‍മാണകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍, സിറിയ ഞെട്ടിയ 3 മണിക്കൂര്‍| VIDEO


ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രതിരോധ സേന 2024 സെപ്റ്റംബറില്‍ സിറിയയില്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 120 ഇസ്രയേലി കമാന്‍ഡോകളുള്‍പ്പെട്ട സംഘം അതിവിദഗ്ദമായാണ് സിറിയയിലെ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തത്. വര്‍ഷങ്ങളോളം നടത്തിവന്ന നിരീക്ഷണവും കൃത്യമായ ആസൂത്രണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 8 നാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.പശ്ചിമ സിറിയയിലെ മസ്യാഫ് മേഖലയ്ക്ക് സമീപമാണ് മിസൈല്‍ നിര്‍മാണ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്. സിറിയന്‍ പ്രതിരോധസേന ശക്തമായി നിലയുറപ്പിച്ചിരുന്ന മേഖല കൂടിയായിരുന്നു ഇത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രയേല്‍ സേന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയത്. ലെബനനിലേക്കുള്‍പ്പെടെ മിസൈല്‍ വിതരണം ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ സേനയിലൊരാള്‍ക്കും പരിക്കേല്‍ക്കാത്ത വിധത്തില്‍ പഴുതടച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന അവകാശപ്പെടുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button