TODAY'S RECAP പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; ചൈനയിൽ ആശങ്കയായി വൈറസ് – പ്രധാന വാർത്തകൾ
പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; ചൈനയിൽ വൈറസ് വ്യാപനം | മനോരമ ഓൺലൈൻ ന്യൂസ് – Kerala News | Latest News
TODAY’S RECAP
പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; ചൈനയിൽ ആശങ്കയായി വൈറസ് – പ്രധാന വാർത്തകൾ
ഓൺലൈൻ ഡെസ്ക്
Published: January 03 , 2025 07:23 PM IST
1 minute Read
ശരത് ലാൽ, കൃപേഷ്
പെരിയ ഇരട്ടക്കൊലക്കേസിലെ വിധി, ചൈനയിൽ വീണ്ടും വൈറസ് വ്യാപനം എന്നിവയെല്ലാമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു സിപിഎം നേതാക്കൾക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചു. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ (സിപിഎം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താംപ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇവർക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
ഷർട്ട് ധരിച്ചു ക്ഷേത്രത്തിൽ കയറുന്നതുമായി ബന്ധപ്പെട്ടു സ്വാമി സച്ചിദാനന്ദയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറഞ്ഞതോടെ ആ വിഷയം അവസാനിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘സ്വാമി ആദ്യം അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രി അതിനെ പിന്തുണച്ചു. അതിനെതിരെ ജി.സുകുമാരൻ നായർ അഭിപ്രായം പറഞ്ഞു. അതിനു മറുപടി സ്വാമിയും പറഞ്ഞു. അതോടെ ആ വിഷയം ക്ലോസ്.
ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും ഇതിനായി ആരോഗ്യകരമായ ചർച്ച വേണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന ശിവഗിരി മഠത്തിന്റെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്ന അദ്ദേഹം.
കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം.വി.ജോർജ്– 94) അന്തരിച്ചു. കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്ടിയിലൂടെയാണു പ്രശസ്തനായത്. കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.
English Summary:
Todays Recap: All the major incidents that happened today
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7788a2qfk6ab6nngnb7taad8u4 mo-news-world-countries-india-indianews mo-news-common-worldnews mo-news-common-keralanews
Source link