സെൻട്രൽ സ്റ്റേഡിയത്തിൽ ജർമ്മൻ പന്തൽ സജ്ജം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ സെൻട്രൽ സ്റ്രേഡിയത്തിൽ 64,​000 ചതുരശ്രയടിയിൽ ഒരുക്കിയ ജർമ്മൻ പന്തലിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഇതാദ്യമായാണ് സംസ്ഥാന കലോത്സവത്തിന് ജർമ്മൻ മാതൃകയിലുള്ള പന്തൽ ഒരുക്കിയിട്ടുള്ളത്. ഇടയ്ക്ക് തൂണുകളില്ല, വെയിലടിക്കില്ല, തീപിടിക്കില്ല എന്നിവയാണ് പന്തലിന്റെ പ്രത്യേകതകളെന്ന് പന്തൽകമ്മിറ്റി കൺവീനർമാ‌ർ പറഞ്ഞു.

10000ലേറെ പേർക്കിരുന്ന് പരിപാടികൾ വീക്ഷിക്കാം. 140 അടി വീതിയും 400 അടി നീളവുമാണ് പന്തലിന്. കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയനായിരുന്നു പന്തൽക്കമ്മിറ്റിയുടെ ചുമതല. പുത്തരിക്കണ്ടത്ത് 40,​000 ചതുരശ്രയടിയിൽ കൂറ്റൻ ഭക്ഷണപ്പന്തലും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരേസമയം നാലായിരം പേർക്ക് ഭക്ഷണം കഴിക്കാം. സെൻട്രൽ സ്റ്റേഡിയത്തിലെ വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. മന്ത്രി ജി.ആർ.അനിൽ,ആന്റണി രാജു എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,വി.ശശി എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.


Source link
Exit mobile version