ഉയർന്ന താപനില: നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിട്ടി

തിരുവനന്തപുരം: കേരളത്തിൽ രണ്ടുദിവസം സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

നിർദ്ദേശങ്ങൾ

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് ശരീരത്തിൽ കൂടുതൽ സമയം

തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

തീപിടിത്ത സാദ്ധ്യത കൂടുതലായതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക.

കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്.

കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ്

പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.

പൊതുപരിപാടികൾ,സമ്മേളനങ്ങൾ എന്നിവ പകൽ 11 മുതൽ

വൈകിട്ട് 3വരെ കഴിവതും ഒഴിവാക്കുക.


Source link
Exit mobile version