KERALAM
ഉയർന്ന താപനില: നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിട്ടി
തിരുവനന്തപുരം: കേരളത്തിൽ രണ്ടുദിവസം സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
നിർദ്ദേശങ്ങൾ
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് ശരീരത്തിൽ കൂടുതൽ സമയം
തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
തീപിടിത്ത സാദ്ധ്യത കൂടുതലായതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുക.
കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്.
കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ്
പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യുക.
പൊതുപരിപാടികൾ,സമ്മേളനങ്ങൾ എന്നിവ പകൽ 11 മുതൽ
വൈകിട്ട് 3വരെ കഴിവതും ഒഴിവാക്കുക.
Source link