KERALAM

വിധികർത്താക്കളെ നിരീക്ഷിക്കാൻ ഇന്റലിജൻസും വിജിലൻസും

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധിനിർണയത്തിൽ ക്രമക്കേടുകൾ ഒഴിവാക്കാൻ സംസ്ഥാന ഇന്റലിജൻസും വിജിലൻസും വിധികർത്താക്കളെ നിരന്തരം നിരീക്ഷിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കി.
സുതാര്യമായും സ്വകാര്യത ഉറപ്പുവരുത്തിയുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.


Source link

Related Articles

Back to top button