കുട്ടികൾ പുകവലിച്ചാൽ എന്താണ് തെറ്റ് : മന്ത്രി സജി ചെറിയാൻ
കായംകുളം : കുട്ടികൾ കൂട്ടം കൂടിയിരുന്ന് പുക വലിച്ചാൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ ചോദിച്ചു. എം.ടി വാസുദേവൻ നായരും ബീഡി വലിച്ചിരുന്നു. താനും ചിലപ്പോൾ പുകവലിക്കാറുണ്ടെന്നും അതൊന്നും മഹാ അപരാധമല്ലന്നും അദ്ദേഹം പറഞ്ഞു. കായംകുളത്ത് എസ്.വാസുദേവൻപിള്ള രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് കഞ്ചാവ് കേസിൽ അകപ്പെട്ടത് പരാമർശിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.
‘ആ കുട്ടി മോശം പ്രവൃത്തി ചെയ്തത് ആരും കണ്ടിട്ടില്ല. പുക വലിച്ചെന്നാണ് എഫ്.ഐ.ആർ. ഇതിന്റെ പേരിൽ പ്രതിഭയെ വേട്ടയാടുകയാണ്. മനസമാധാനമായി പ്രതിഭയെ ഒറ്റ രാത്രി പോലും ഉറക്കാതിരുന്നയാളാണ് ഇപ്പോൾ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതെന്ന് ബിപിൻ സി.ബാബുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ബി.ജെ.പിയിലേക്ക് പോയവരാരും രക്ഷപെട്ടിട്ടില്ല..കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടാൽ പട്ടിയുടെ വിലയില്ല. പത്ത് വർഷം കഴിഞ്ഞ് നിയമാനുസരണം പരോൾ ലഭിച്ചതാണ് ഇപ്പോൾ വലിയ പ്രശ്നം.ജയരാജന്റെ തലയിലെ ഉണ്ടയ്ക്ക് വിലയില്ല. അദ്ദേഹത്തിന്റെ പുസ്തകം തിരക്കി നടക്കുകയാണ് ചിലർ. രമേശ് ചെന്നിത്തല എൻ.എസ്.എസ് വേദിയിലെത്തിയതോടെ വി.ഡി.സതീശൻ കയറെടുത്തെന്നാണ് അറിഞ്ഞതെന്നും സജി ചെറിയാൻ പരിഹസിച്ചു.
Source link