വീട് മാറുന്നു? വിവാഹം ഈ വർഷം? ആരാധകർക്കു മറുപടിയുമായി അഹാന

വീട് മാറുന്നു? വിവാഹം ഈ വർഷം? ആരാധകർക്കു മറുപടിയുമായി അഹാന
വീട് മാറുന്നു? വിവാഹം ഈ വർഷം? ആരാധകർക്കു മറുപടിയുമായി അഹാന
മനോരമ ലേഖിക
Published: January 03 , 2025 10:44 AM IST
1 minute Read
പുതിയ വീട് വച്ചു താമസം മാറുകയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അഹാന. പുതുവർഷത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളിൽ ഇപ്പോളും വ്യക്തത വന്നില്ലെന്നും, വിവാഹം വരും വർഷത്തിലേക്ക് പ്ലാൻ ചെയ്യുന്നുണ്ടെന്നും അഹാന വ്യക്തമാക്കുന്നു. യൂട്യൂബ് ലൈവ് വിഡിയോയിൽ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഹാന.
കഴിഞ്ഞ വർഷം നടന്ന നല്ല കാര്യങ്ങൾ കോർത്തിണക്കി ഒരു വിഡിയോ അഹാന പങ്കുവച്ചിരുന്നു. അത് അവസാനിക്കുന്നത് നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവുമായാണ്. ആ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു പ്രേക്ഷക ‘പുതിയ വീട്ടിലേക്ക് മാറുകയാണോ? വീടുപണി തുടങ്ങിയോ?’ എന്ന് ചോദിച്ചത്.‘‘ചില കാര്യങ്ങൾ നടന്നുകഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തിങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ല,’’ അഹാന മറുപടിയായി പറഞ്ഞു.
ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘‘ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും’’ എന്ന് പറഞ്ഞെങ്കിലും അത് തിരുത്തി ‘‘ഇല്ല, രണ്ടു വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണുമെന്നും നടി ഉത്തരം നൽകി.
English Summary:
Ahaana Krishna’s plan for new house and wedding revealed
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2uikcv4n90cru9tr328drtnhcb mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ahaanakrishna
Source link