10 വർഷത്തിനിടെ വിവാഹവും ഡിവോഴ്സും ഡിപ്രഷനും, ഒടുവിൽ ? അർച്ചന കവി

10 വർഷത്തിനിടെ വിവാഹവും ഡിവോഴ്സും ഡിപ്രഷനും, ഒടുവിൽ ? അർച്ചന കവി | Archana Kavi Comeback | Identity

10 വർഷത്തിനിടെ വിവാഹവും ഡിവോഴ്സും ഡിപ്രഷനും, ഒടുവിൽ ? അർച്ചന കവി

മനോരമ ലേഖകൻ

Published: January 03 , 2025 11:14 AM IST

1 minute Read

അർച്ചന കവി (Photo: Screengrab from press meet video)

മനഃപൂർവം സിനിമയിൽ നിന്നു വിട്ടുനിന്നതല്ലെന്നും തന്നെയാരും വിളിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും നടി അർച്ചന കവി. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ എന്തുകൊണ്ട് പത്തുവർഷം ഇടവേളയെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ‘ഐഡന്റിറ്റി’ എന്ന സിനിമയുടെ കഥയാണ് തന്നെ ആകർഷിച്ചതെന്നും അതുകൊണ്ടാണ് ചെറുതെങ്കിലും ആ കഥാപാത്രം ചെയ്തതെന്നും അർച്ചന കവി വ്യക്തമാക്കി. സിനിമയിൽ നിന്ന് വിട്ടുനിന്ന പത്തു വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി.  വ്യക്തിജീവിതത്തിൽ വന്ന പ്രശ്നങ്ങൾ നേരിടുമ്പോഴാണ് ‘ഐഡന്റിറ്റി’യുമായി സംവിധായകൻ അഖിൽ പോൾ തന്നെ സമീപിച്ചതെന്ന് അർച്ചന കവി നേരത്തെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
‘‘ഈ സിനിമയുടെ കഥ തന്നെയായിരുന്നു എന്നെ ഇതിലേക്ക് ആകർഷിച്ചത്. ഞാൻ ഇതിലൊരു ചെറിയ കഥാപാത്രമാണ് ചെയ്തത്. അഖിലിനെ ആദ്യമായി കണ്ടപ്പോൾ പറഞ്ഞത് കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ല, തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിക്കാം എന്നാണ്.  അങ്ങനെ തന്നെയാണ് ചെയ്തതും. ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരോടും എനിക്ക് വലിയ ബഹുമാനമാണ്. എല്ലാവരും വലിയ പിന്തുണയാണ് തന്നത്.  ഈ സിനിമയ്ക്കു വേറൊരു പ്രത്യേകത കൂടെ ഉണ്ട്. ഞാൻ ആദ്യമായി ഡബ്ബ് ചെയ്ത പടമാണ് ഇത്. ഇത്രയും വർഷം ആയെങ്കിലും എന്റെ ശബ്ദം ഒരിക്കലും കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ല. ആദ്യമായി ദേവികയ്ക്ക് വേണ്ടിയാണ് ഞാൻ എന്റെ ശബ്ദം ഉപയോഗിച്ചത്. സംവിധായകർ പറഞ്ഞിട്ടു തന്നെയാണ് അങ്ങനെ ചെയ്തത്. ഇതൊരു വലിയ സൗഹൃദ കൂട്ടായ്മയായിരുന്നു. എനിക്ക് വളരെ വലിയ ഊർജം ആണ് ഈ സിനിമയിൽ നിന്ന് കിട്ടിയത്.

10 വർഷം മുമ്പ് എന്താ സീൻ എന്ന് ചോദിക്കുമ്പോൾ, ഇല്ല വിളിക്കാം എന്നു പറയുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ എനിക്ക് എന്തും അവരോടു ചോദിക്കാം പറയാം എന്ന ഒരു അവസ്ഥയുണ്ട്.  വലിയ സൗഹൃദമായിരുന്നു അവർ എന്നോട് കാണിച്ചത്. ഞാൻ സിനിമയിൽ നിന്നു ഇടവേള എടുത്തതൊന്നും അല്ല, എന്നെ ആരും വിളിച്ചില്ല. അതാണ് സിനിമ ചെയ്യാത്തത്.  ഈ ചോദ്യം നിങ്ങൾ ഒരു ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മഹാ മണ്ടത്തരമാണ്. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ.’’– അർച്ചന കവി പറയുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി മലയാള സിനിമയിലെത്തുന്നത്. വൻ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമായിരുന്നു അത്. മമ്മി ആൻഡ് മി, സോൾട്ട് ആൻഡ് പെപ്പർ, ഹണി ബീ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്നു വർഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അതിനിടയിൽ അർച്ചന വിവാഹമോചിതയാവുകയും ചെയ്തു. ഇപ്പോൾ അഖിൽ പോളും അനസ് ഖാനും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ഐഡൻ്റിറ്റി എന്ന ചിത്രത്തിലൂടെ സിനിമയിൽ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

English Summary:
Archana Kavi, star of Malayalam films like “Neelathaamara,” reveals the real reason behind her ten-year absence from acting—marriage, divorce, and a battle with depression, including PMDD. Learn about her comeback in the new film “Identity.”

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-viralnews mo-entertainment-movie-tovinothomas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-archanakavi uo6inohcblvo4o8q43al1halp


Source link
Exit mobile version