INDIALATEST NEWS

ഇയർഫോൺവച്ച് പാളത്തിലിരുന്നു പബ്ജി കളിച്ചു; ട്രെയിനിടിച്ച് 3 കൗമാരക്കാർക്കു ദാരുണാന്ത്യം

ഇയർഫോൺവച്ച് പാളത്തിലിരുന്നു പബ്ജി കളിച്ചു; ട്രെയിനിടിച്ച് 3 കൗമാരക്കാർക്കു ദാരുണാന്ത്യം – Bihar Teenagers Killed in Tragic PUBG-Related Train Accident – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ഇയർഫോൺവച്ച് പാളത്തിലിരുന്നു പബ്ജി കളിച്ചു; ട്രെയിനിടിച്ച് 3 കൗമാരക്കാർക്കു ദാരുണാന്ത്യം

ഓൺലൈൻ ഡെസ്‍ക്

Published: January 03 , 2025 09:24 AM IST

1 minute Read

പ്രതീകാത്മക ചിത്രം

പട്ന∙ മൊബൈൽ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ 3 കൗമാരക്കാർ ട്രെയിനിടിച്ചു കൊല്ലപ്പെട്ടു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണു സംഭവം. ഫർക്കാൻ അലം, സമീർ അലം, ഹബീബുല്ല അൻസാരി എന്നിവരാണു മരിച്ചത്. നർകട്ടിയാഗഞ്ച്-മുസഫർപുർ റെയിൽവേ പാളത്തിൽ മുഫസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൻസ ടോളയിലെ റോയൽ സ്കൂളിനു സമീപമായിരുന്നു അപകടം.

മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി. ഇയർഫോൺ ഉപയോഗിച്ചിരുന്ന 3 പേരും ട്രെയിനിന്റെ ശബ്ദം ശ്രദ്ധിക്കാതെ പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ഞെട്ടലിൽ നൂറുകണക്കിനു നാട്ടുകാരാണു സംഭവസ്ഥലത്തേക്ക് എത്തിയത്.

സദർ സബ്-ഡിവിഷനൽ പൊലീസ് ഓഫിസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. ‘‘ഗെയിം കളിക്കിടയിലെ കൗമാരക്കാരുടെ ശ്രദ്ധക്കുറവും അപകടസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. കുട്ടികൾ റെയിൽവേ പാളത്തിൽ ഇരുന്ന് മൊബൈൽ ഫോണുകളിൽ ഗെയിം കളിച്ചെന്നാണു പ്രാഥമിക നിഗമനം’’– വിവേക് ദീപ് പറഞ്ഞു.

English Summary:
Teenagers tragic death: PUBG-related train accident claims three teenage lives in Bihar.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-technology-pubg-mobile-game mo-news-national-states-bihar djjcvcmdtcmmopdf056tg6qe0


Source link

Related Articles

Back to top button