INDIALATEST NEWS

വാഹനം 15 വർഷം കഴിഞ്ഞതാണോ?; പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല, ഉടൻ നടപ്പാക്കാൻ ഡൽഹി

വാഹനം 15 വർഷം കഴിഞ്ഞതാണോ?; പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല, ഉടൻ നടപ്പാക്കാൻ ഡൽഹി | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | air pollution | Delhi Bans Fuel for Vehicles Older Than 15 Years | Malayala Manorama Online News

വാഹനം 15 വർഷം കഴിഞ്ഞതാണോ?; പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല, ഉടൻ നടപ്പാക്കാൻ ഡൽഹി

മനോരമ ലേഖകൻ

Published: January 03 , 2025 09:32 AM IST

1 minute Read

ഡൽഹിയിൽ നിന്നുള്ള കാഴ്ച (Photo by Money SHARMA / AFP)

ന്യൂഡൽഹി ∙ ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും. ബിഎസ്-6ന് താഴെയുള്ള എൻജിനുകളുള്ള വാണിജ്യ വാഹനങ്ങൾ ഡൽഹിയിലേക്കു പ്രവേശിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശമാണു സമിതി തയാറാക്കിയിരിക്കുന്നത്.

ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് എൻഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. നിതി ആയോഗ്, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എഐർഎഐ), ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ട്, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഇൻ എൻസിആർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണു പ്രത്യേക സമിതിയിലുള്ളത്.

പരിശോധന നമ്പർപ്ലേറ്റ് ഉപയോഗിച്ച്
പമ്പുകളിലെത്തുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റ് സ്കാൻ ചെയ്താണു വാഹനത്തിന്റെ പഴക്കം നിശ്ചയിക്കുന്നത്. അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഇല്ലെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്താൻ സഹായിക്കുന്ന ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റീഡറുകൾ (എഎൻപിആർ) എല്ലാ പമ്പുകൾക്കും ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവയിൽ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താൽ ഗ്രീൻ, റെഡ് അടയാളം ലഭിക്കും. റെഡ് അടയാളം വരുന്ന വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.

ആദ്യം ഡൽഹിയിലും തുടർന്ന് എൻസിആർ മേഖലയിലേക്കും എഎൻപിആർ പരിശോധന വ്യാപിപ്പിക്കും. നിലവിൽ ഡൽഹിയിലുള്ള 600 പമ്പുകളിൽ 200 എണ്ണത്തിലും എഎൻപിആർ സംവിധാനം സജ്ജമാണെന്നും അധികൃതർ പറഞ്ഞു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിർമാണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും സമിതി പദ്ധതിയിടുന്നുണ്ട്.

English Summary:
air pollution : Delhi is implementing a fuel ban for vehicles older than 15 years to combat air pollution. Petrol pumps will use ANPR systems to verify vehicle age, refusing fuel to those exceeding the limit.

4rbed61r8c0cu68n6bg3890bme mo-auto 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-environment-delhi-air-pollution mo-business-petrolpump mo-auto-bs6


Source link

Related Articles

Back to top button