ഈ തണുപ്പ് കഠിനം: ഉത്തരേന്ത്യയിൽ ഒട്ടേറെ ഹൈവേകൾ അടച്ചു, ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗം വരും – Severe Winter Slams North India: Heavy Snowfall and Dense Fog Cause Chaos – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
ഈ തണുപ്പ് കഠിനം: ഉത്തരേന്ത്യയിൽ ഒട്ടേറെ ഹൈവേകൾ അടച്ചു, ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗം വരും
മനോരമ ലേഖകൻ
Published: January 03 , 2025 07:32 AM IST
1 minute Read
ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ദൃശ്യം (PTI Photo) (PTI12_26_2023_000019B)
ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില.
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമായി. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. അതേസമയം, ജമ്മുവിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുടുങ്ങിക്കിടന്ന ആയിരക്കണക്കിനു സഞ്ചാരികളെ പലയിടങ്ങളിൽ നിന്നായി പൊലീസും സുരക്ഷ സേനയും രക്ഷപ്പെടുത്തുന്നുമുണ്ട്.
ജമ്മു കശ്മീരിലെ പൂഞ്ചിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മുഗൾ റോഡ് 4 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സോജില പാസും അടച്ചു. ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. നാളെ മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗമെത്തുമെന്നും മുന്നറിയിപ്പുണ്ട്.
English Summary:
Severe Winter Slams North India: Heavy Snowfall and Dense Fog Cause Chaos
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 73s8dmugbn12475f4d3pu549gf mo-news-national-states-himachalpradesh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-jammukashmir
Source link