KERALAM

ജനുവരിയിലെ റേഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ജനുവരിയിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി അറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡുകാർക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേനിരക്കിൽ നൽകും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും ലഭിക്കും. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് റേഷൻ കടകൾക്ക് അവധിയാണ്.


Source link

Related Articles

Back to top button