ബന്ധുക്കൾക്ക് സീനിയർ പദവി: വാദത്തെ വിമർശിച്ച് സുപ്രീം കോടതി
ബന്ധുക്കൾക്ക് സീനിയർ പദവി: വാദത്തെ വിമർശിച്ച് സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Supreme Cour | Supreme Court of India | senior advocate | judges | relatives | nepotism | allegations | Mathews J | Nedumpuram | Delhi High Court – Nepotism in Judiciary: Supreme Court slams allegations of nepotism in senior advocate appointments | India News, Malayalam News | Manorama Online | Manorama News
ബന്ധുക്കൾക്ക് സീനിയർ പദവി: വാദത്തെ വിമർശിച്ച് സുപ്രീം കോടതി
മനോരമ ലേഖകൻ
Published: January 03 , 2025 03:34 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ എത്ര ജഡ്ജിമാരുടെ മക്കളെ സീനിയർ അഭിഭാഷകരാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ എന്നു സുപ്രീം കോടതി. ജഡ്ജിമാർ സ്വന്തക്കാർക്ക് സീനിയർ പദവി അനുവദിക്കുന്നുവെന്ന വാദത്തെ അതിരൂക്ഷമായി വിമർശിച്ചാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം.
ഡൽഹി ഹൈക്കോടതിയിൽ 70 പേർക്ക് സീനിയർ പദവി നൽകിയ നടപടി ചോദ്യംചെയ്ത് അഭിഭാഷകനായ മാത്യൂസ് ജെ.നെടുമ്പാറയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ വാദം ശരിവയ്ക്കുന്ന പട്ടിക കൂടി ഹർജിയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് മാത്യൂസ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഹർജിയിലെ ആരോപണം ഭേദഗതി ചെയ്യാൻ അവസരം നൽകിയ ബെഞ്ച്, അതുണ്ടായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് താക്കീതു ചെയ്തു. ഇതിനെ എതിർത്ത് വാദങ്ങൾ അഭിഭാഷകൻ ഉന്നയിച്ചപ്പോൾ, കോടതിയിൽ നിയമവശം പറയണമെന്നും പ്രസംഗം നടത്താൻ മൈതാനമല്ലെന്നും ഓർമിപ്പിച്ചു. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
English Summary:
Nepotism in Judiciary: Supreme Court slams allegations of nepotism in senior advocate appointments
mo-news-common-malayalamnews mo-news-common-newdelhinews mo-judiciary-advocate 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 4fsu8v2ciq59d02spoci95kr04
Source link