എൻസിപി ലയനം ആഗ്രഹിച്ച് കൂടുതൽ അജിത് പക്ഷ നേതാക്കൾ

എൻസിപി ലയനം ആഗ്രഹിച്ച് കൂടുതൽ അജിത് പക്ഷ നേതാക്കൾ | മനോരമ ഓൺലൈൻ ന്യൂസ് – Praful Patel, Asha Pawar Push for NCP Unity After Faction Split | Ajit Pawar | Sharad Pawar | NCP | India Mumbai News Malayalam | Malayala Manorama Online News

എൻസിപി ലയനം ആഗ്രഹിച്ച് കൂടുതൽ അജിത് പക്ഷ നേതാക്കൾ

മനോരമ ലേഖകൻ

Published: January 03 , 2025 03:35 AM IST

Updated: January 02, 2025 09:16 PM IST

1 minute Read

പ്രഫുൽ പട്ടേൽ

മുംബൈ∙ ശരദ് പവാർ ഇൗശ്വരനു തുല്യനാണെന്നു പറഞ്ഞ മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ഇരു എൻസിപികളും ഒന്നിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എൻസിപി ലയനത്തിനുവേണ്ടിയാണ് പ്രാർഥിച്ചതെന്ന് പണ്ഡർപുർ ക്ഷേത്രത്തിലെത്തിയ അജിത് പവാറിന്റെ അമ്മ ആശാ പവാർ പറഞ്ഞിരുന്നു. ശരദ് പവാർ കഴിഞ്ഞമാസം 84–ാം പിറന്നാൾ ആഘോഷിച്ചപ്പോൾ അജിത്, ഭാര്യ സുനേത്ര, മകൻ പാർഥ് എന്നിവരും പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ എന്നിവരും നേരിൽക്കണ്ട് ആശംസ അറിയിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ നേതാക്കൾ ലയന ആഗ്രഹം പ്രകടിപ്പിച്ചത്. 2023ലാണ് 40 എംഎൽഎമാരുമായി അജിത് പവാർ എൻസിപി പിളർത്തി എൻഡിഎ പക്ഷത്തേക്കു മാറിയത്. 

English Summary:
NCP Unity: Ajit Pawar faction leaders, including Praful Patel and Asha Pawar, are increasingly expressing a desire for the NCP merger.

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-sharad-pawar mo-politics-parties-ncp 6p45e2loatet7311t0jfjomu7i


Source link
Exit mobile version