INDIALATEST NEWS

ആരാധനാലയ നിയമം: ഇന്ത്യാസഖ്യം ഇടപെടൽ ഹർജി നൽകിയേക്കും

ആരാധനാലയ നിയമം: ഇന്ത്യാസഖ്യം ഇടപെടൽ ഹർജി നൽകിയേക്കും | മനോരമ ഓൺലൈൻ ന്യൂസ് – India Alliance to Intervene in Places of Worship Act Case | India Alliance | Places of Worship Act | India New Delhi News Malayalam | Malayala Manorama Online News

ആരാധനാലയ നിയമം: ഇന്ത്യാസഖ്യം ഇടപെടൽ ഹർജി നൽകിയേക്കും

മനോരമ ലേഖകൻ

Published: January 03 , 2025 03:35 AM IST

Updated: January 02, 2025 10:22 PM IST

1 minute Read

ന്യൂഡൽഹി ∙ ആരാധനാലയ നിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ ഒന്നിച്ച് ഇടപെടൽ ഹർജി നൽകാൻ നീക്കം. മുസ്‌ലിം ലീഗ്, സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികൾ നേരത്തേ വെവ്വേറെ ഹർജി നൽകിയിരുന്നു. ഇതിനു പുറമേ, സഖ്യത്തിന്റെ പേരിലും ഇടപെടൽ ഹർജി നൽകാനാണ് ആലോചന. നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഉൾപ്പെടെ 6 പേ‍ർ നൽകിയ ഹർജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. 

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ ഇടപെടൽ ഹർജി പ്രധാന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ഫെബ്രുവരി 17നാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ഹർജി പരിഗണിച്ച കോടതി വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗാഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ ഒരു തരത്തിലുള്ള ഉത്തരവും പുറപ്പെടുവിക്കരുതെന്ന് നിർ‍ദേശിച്ചിരുന്നു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചു പുതിയ ഹർജികൾ റജിസ്റ്റർ ചെയ്യുന്നതും തടഞ്ഞു. 

English Summary:
Places of Worship Act: India Alliance plans to file an intervention petition to protect the Places of Worship Act, currently challenged in the Supreme Court.

mo-news-common-malayalamnews mo-news-common-newdelhinews mo-politics-parties-indiannationaldevelopmentalinclusivealliance 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 555dtfnh7thvtgkeofhap8du9o


Source link

Related Articles

Back to top button