മുൻ കേന്ദ്രമന്ത്രിമാർക്ക് കാവൽ തുടരണോ? പുനഃപരിശോധിക്കും എന്ന് സർക്കാർ

മുൻ കേന്ദ്രമന്ത്രിമാർക്ക് കാവൽ തുടരണോ? പുനഃപരിശോധിക്കും എന്ന് സർക്കാർ |മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | V Muraleedharan | Delhi Police | security cover | former union ministers | home ministry review | security review – Security Cover Scrutiny: Government to review security cover for former union ministers | India News, Malayalam News | Manorama Online | Manorama News
മുൻ കേന്ദ്രമന്ത്രിമാർക്ക് കാവൽ തുടരണോ? പുനഃപരിശോധിക്കും എന്ന് സർക്കാർ
മനോരമ ലേഖകൻ
Published: January 03 , 2025 03:35 AM IST
Updated: January 02, 2025 09:51 PM IST
1 minute Read
ഡൽഹി പൊലീസ് സുരക്ഷ തുടരുന്നവരിൽ 18 മുൻ കേന്ദ്രമന്ത്രിമാരും 12 മുൻ എംപിമാരും
ന്യൂഡൽഹി ∙ ഡൽഹി പൊലീസിന്റെ സുരക്ഷ തുടരുന്ന 18 മുൻ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധിക്കും. ഇവർക്കു പുറമേ 12 മുൻ എംപിമാർക്കും സുരക്ഷ തുടരേണ്ടതുണ്ടോ എന്നതിൽ ഡൽഹി പൊലീസ് വ്യക്തത തേടിയിരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്.
ഡൽഹി പൊലീസ് ഏതാനും മാസം മുൻപു നടത്തിയ ഓഡിറ്റിങ്ങിലാണു പലർക്കും സുരക്ഷ തുടരുന്നുവെന്നു കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം പരിശോധന നടത്താത്തതിനാലാണ് ഇതെന്നാണു വിവരം. കഴിഞ്ഞ മോദി സർക്കാരിൽ സഹമന്ത്രിമാരായിരുന്ന ജോൺ ബാർല, രാമേശ്വർ ടേലി, കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി, മുൻ കരസേനാ മേധാവി വി.കെ.ഗോയൽ തുടങ്ങിയവർക്കും വൈ കാറ്റഗറി സുരക്ഷ തുടരുന്നുവെന്നാണു വിവരം.
∙ ‘പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം എനിക്കു സുരക്ഷ ലഭിക്കുന്നില്ല. ഔദ്യോഗികവസതിയിൽ താമസിച്ചിരുന്ന ഘട്ടത്തിൽ സുരക്ഷയുണ്ടായിരുന്നു. ജൂൺ അവസാനം വീടൊഴിഞ്ഞ ശേഷം സർക്കാരിന്റെ ഒരുതരത്തിലുള്ള സേവനവും സ്വീകരിക്കുന്നില്ല.’ – വി.മുരളീധരൻ
English Summary:
Security Cover Scrutiny: Government to review security cover for former union ministers
mo-news-common-malayalamnews mo-news-common-newdelhinews mo-politics-leaders-vmuraleedharan mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 72j7fbfvv5bdhsqfvhrbvpt0d2
Source link