KERALAM

നേദ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

തളിപ്പറമ്പ് (കണ്ണൂർ) : ശ്രീകണ്ഠപുരം വളക്കൈയ്യിൽ സ്‌കൂൾ ബസപകടത്തിൽ മരിച്ച നേദ്യ രാജേഷിന് (11)നാടിന്റെ അന്ത്യാഞ്ജലി. കുറുമാത്തൂർ ചിൻമയ സ്‌കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സഹപാഠികളും നാട്ടുകാരും ആദരാഞ്ജലി അർപ്പിച്ചു. ഓടിച്ചാടി നടന്ന സ്‌കൂൾ മുറ്റത്ത് നേദ്യയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ സഹപാഠികളും അദ്ധ്യാപകരും അമ്മമാരുമടക്കമുള്ളവർ വിങ്ങിപ്പൊട്ടുകയായിരുന്നു.

ദുഃഖം തളംകെട്ടിനിന്ന സ്‌കൂൾ മുറ്റത്തേക്ക് പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എത്തിച്ചത്.പന്ത്രണ്ടുമണിയോടെ സ്‌കൂളിലെ ഹാളിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. സ്‌കൂളിലെ പൊതുദർശനത്തിനുശേഷം വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോഴും നൂറുകണക്കിനാളുകൾ കാഅന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. വീടിന് സമീപ ത്തുതന്നെയുള്ള കുറുമാത്തൂർ പഞ്ചായത്തിന്റെ മഞ്ചാലിലെ പൊതുശ്മശാനത്തിലാണ് നേദ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത് .ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ വള ക്കൈയിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സ്‌കൂൾ ബസ് മറിഞ്ഞ് നേദ്യ മരണമടഞ്ഞത്. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു.


Source link

Related Articles

Back to top button