ക്രിസ്മസ്, പുതുവർഷ ദിനത്തിൽ കുടിച്ചത് 712 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്,പുതുവത്സര ആഘോഷ വേളയിൽ മലയാളികൾ കുടിച്ചു തീർത്തത് 712.96കോടിയുടെ മദ്യം. മുൻവർഷത്തെ അപേക്ഷിച്ച് 15.91കോടിയുടെ വർദ്ധന. ഡിസംബർ 22 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ വില്പനയാണിത്. കഴിഞ്ഞ വർഷം ഇതേദിവസങ്ങളിൽ 697.05കോടിയുടെ മദ്യമാണ് വിറ്റത്. പുതുവർഷ തലേന്ന് 92 ലക്ഷത്തിന്റെ മദ്യം വിറ്റ എറണാകുളം രവിപുരം ഔട്ട്ലെറ്റാണ് വില്പനയിൽ മുന്നിൽ. തിരുവനന്തപുരം പവർ ഹൗസ് ഷോപ്പും (86.65 ലക്ഷം),ഇടപ്പള്ളി ഷോപ്പുമാണ്(79.9 ലക്ഷം) രണ്ടും മൂന്നും സ്ഥാനത്ത്.


Source link
Exit mobile version