KERALAM

കലാ-കായിക  മേള;  കുട്ടികളെ  ഇറക്കി  പ്രതിഷേധിക്കുന്ന  സ്കൂളുകൾക്ക്  വിലക്ക് വരും

തിരുവനന്തപുരം: കലാ, കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് ഏ‌ർപ്പെടുത്തും. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളിൽ അദ്ധ്യാപകർക്കെതിതെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9.30ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ – അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം.


Source link

Related Articles

Back to top button