ട്രംപ് ഹോട്ടലിന് മുന്നില്‍ സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവം; പിന്നില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍


ലാസ് വെഗാസ്: ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ മാത്യൂ ലിവെല്‍സ്‌ബെര്‍ഗറാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്താണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 37-കാരനായ ലിവെല്‍സ്‌ബെര്‍ഗര്‍ കൊളറാഡോയില്‍ നിന്നാണ് സൈബര്‍ ട്രക്ക് വാടകയ്ക്ക് എടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്ന് ലാസ് വെഗാസ് വരെ സൈബര്‍ ട്രൈക്ക് ഓടിച്ചെത്തിയ ഇയാള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടു.


Source link

Exit mobile version