INDIALATEST NEWS

‘മാലിന്യം തള്ളിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും എതിരെ നടപടിയെടുത്തോ?’: കേരളത്തിനു വിമർ‌ശനം

മാലിന്യം തള്ളിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും എതിരെ എന്ത് നടപടിയെടുത്തു ?; കേരളത്തിന് രൂക്ഷ വിമർ‌ശനം | ദേശീയ ഹരിത ട്രിബ്യൂണൽ | ചെന്നൈ | കേരളം | മനോരമ ഓൺലൈൻ ന്യൂസ് – National Green Tribunal Slams Kerala Over Medical Waste Dumping Incident | Tirunelveli | Chennai | Kerala | Malayala Manorama Online News

‘മാലിന്യം തള്ളിയ ആശുപത്രികൾക്കും ഹോട്ടലുകൾക്കും എതിരെ നടപടിയെടുത്തോ?’: കേരളത്തിനു വിമർ‌ശനം

മനോരമ ലേഖകൻ

Published: January 02 , 2025 03:02 PM IST

1 minute Read

തിരുനെൽവേലിക്ക് അടുത്ത് നടുകല്ലൂരിൽ കേരളത്തിൽ നിന്നുള്ള മാലിന്യം ഉപേക്ഷിച്ച നിലയിൽ (ചിത്രം ∙ മനോരമ)

ചെന്നൈ ∙ തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കേസിൽ കേരളത്തിനു വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. മാലിന്യം തള്ളിയ ആശുപത്രികൾക്കെതിരെയും ഹോട്ടലുകൾക്കെതിരെയും എന്ത് നടപടി എടുത്തുവെന്നായിരുന്നു ചോദ്യം. എന്തുകൊണ്ടാണ് ഹോട്ടലുകൾ അടച്ചുപൂട്ടാത്തതെന്നും ട്രൈബ്യൂണൽ ചോദിച്ചു.

വിശദീകരണം ആവശ്യപ്പെട്ട് ആശുപത്രികൾക്കും ഹോട്ടലുകൾക്കും നോട്ടിസ് നൽകിയെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും ഇത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന സംഭവമാണെന്നും കർശന നടപടി വേണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു.

കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 20ലേക്ക് മാറ്റി. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

English Summary:
National Green Tribunal Slams Kerala Over Medical Waste Dumping Incident: waste disposal in Tirunelveli, prompting a demand for immediate and decisive action

796otnpbv0se6svq19jpb1oc89 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews mo-news-common-keralanews


Source link

Related Articles

Back to top button