KERALAM
സസ്യശാസ്ത്രജ്ഞൻ ഡോ. കെ.എസ് മണിലാൽ നിര്യാതനായി

തൃശൂർ: സസ്യശാസ്ത്രജ്ഞനും പദ്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാൽ (86) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വകുപ്പ് മുൻമേധാവിയായിരുന്ന അദ്ദേഹം കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം,അമ്പതാണ്ട് കാലത്തെ ഗവേഷണപ്രവർത്തനത്തിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായെത്തിച്ച ഗവേഷകനുമാണ്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിദ്ധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങളും പ്രസിദ്ധമാണ്. സംസ്‌കാരം വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ ഇന്നലെ നടന്നു. ഭാര്യ:ജ്യോത്സ്‌ന. മകൾ:അനിത. മരുമകൻ: കെ.പി.പ്രീതൻ.
Source link