സവർക്കറുടെ പേരിൽ കോളജ്, 140 കോടി ചെലവിട്ട് നിർമാണം; മോദി തറക്കല്ലിടും?

സവർക്കറുടെ പേരിൽ കോളജ്, തറക്കല്ലിടാൻ മോദി; പട്ടേലിന്റെയും വാജ്പേയിയുടെയും പേരിൽ കോളജുകൾ പരിഗണനയിൽ | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | PM Modi to Lay Foundation Stone for Savarkar College in Delhi | Malayala Manorama Online News

സവർക്കറുടെ പേരിൽ കോളജ്, 140 കോടി ചെലവിട്ട് നിർമാണം; മോദി തറക്കല്ലിടും?

ഓൺലൈൻ ഡെസ്ക്

Published: January 02 , 2025 09:58 AM IST

1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം : പിടിഐ

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവകലാശാല അധികൃതർ പറഞ്ഞു. ന‍ജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നി‍ർമിക്കുന്നത്. 

സൂരജ്മൽ വിഹാറിൽ 373 കോടി ചെലവിൽ പുതിയ കോളജ് ഡൽഹി സർവകലാശാല സ്ഥാപിക്കുന്നുണ്ട്. 107 കോടി ചെലവ് പ്രതീക്ഷിക്കുന്ന മറ്റൊരു കോളജ് ദ്വാരകയിലും നിർമിക്കും. അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ പേരിലുള്ള ഒരു കോളജിന് ഡൽഹി സർവകലാശാലയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകിയിരുന്നു.

വരാനിരിക്കുന്ന 2 കോളജുകളുടെ പേരുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ്ങിനാണ്. സ്വാമി വിവേകാനന്ദൻ, വല്ലഭ്ഭായ് പട്ടേൽ, അടൽ ബിഹാരി വാജ്‌പേയി, സാവിത്രിഭായ് ഫുലെ എന്നിരുടെ പേരുകളാണു പരിഗണനയിലുള്ളത്.

English Summary:
Savarkar College: Savarkar College, a new Delhi University institution, will see its foundation stone laid by Prime Minister Narendra Modi. Additional colleges honoring Patel, Vajpayee, and other notable figures are also under consideration.

mo-educationncareer-delhiuniversity 1j8738ako3bor9m9krdrug2hnq 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-educationncareer-education mo-politics-leaders-narendramodi mo-educationncareer-college


Source link
Exit mobile version