INDIALATEST NEWS

ഭാര്യയുമായി തർക്കം, കിണറ്റിലേക്കു ചാടി; യുവാവും രക്ഷിക്കാനിറങ്ങിയ 4 പേരും മരിച്ചു

ഭാര്യയുമായി തർക്കം; കിണറ്റിലേക്ക് ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ 4 പേരും മരിച്ചു | ജാർഖണ്ഡ് | അപകടം | മനോരമ ഓൺലൈൻ ന്യൂസ് – Five Dead in Jharkhand Well Rescue Attempt | Jharkhand | Accident | Malayala manorama Online News

ഭാര്യയുമായി തർക്കം, കിണറ്റിലേക്കു ചാടി; യുവാവും രക്ഷിക്കാനിറങ്ങിയ 4 പേരും മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: January 02 , 2025 09:18 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)

റാഞ്ചി ∙ ജാർഖണ്ഡിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് കിണറ്റിലേക്കു ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്.

സുന്ദർ കർമാലിയെ രക്ഷിക്കാനാണ് പ്രദേശവാസികളായ 4 പേർ കിണറ്റിലേക്ക് ഇറങ്ങിയത്. എല്ലാവരും മരിച്ചു. രാഹുൽ കർമാലി, വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. കിണർ അടച്ച ശേഷം ഇതിലേക്ക് ഇറങ്ങരുതെന്ന് പൊലീസ് പ്രദേശവാസികൾക്കു നിർദേശം നൽകി.

English Summary:
Hazaribagh Tragedy: Five Dead in Jharkhand Well Rescue Attempt

mo-news-national-states-jharkhand 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 5a22iinsn3bktiia07dr5j8mmh mo-health-death


Source link

Related Articles

Back to top button