മഹാസമാധി പ്രതിമാ പ്രതിഷ്ഠ വാർഷികം ആചരിച്ചു

ശിവഗിരി: മഹാസമാധിയിലെ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമാപ്രതിഷ്ഠയുടെ വാർഷിക ദിനാചരണം കലശാഭിഷേകം, വിശേഷാൽപൂജ, മംഗളാരതി എന്നിവയോടെ നടന്നു. 1968 ജനുവരി 1ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയാണ് ഗുരുവിന്റെ വിഗ്രഹ പ്രതിഷ്ഠാകർമ്മം നടത്തിയത്.
തിങ്കളാഴ്ച രാവിലെ ശാരദാമഠ സന്നിധിയിൽ നടന്ന കലശപൂജയ്ക്കു ശേഷം 108 പുഷ്പകലശങ്ങളുമായി സന്യാസി ശ്രേഷ്ഠർ നാമജപത്തോടെയും പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെയും വൈദികമഠം ഗുരുദേവറിക്ഷാ മണ്ഡപം, ബോധാനന്ദ സ്വാമി മണ്ഡപം എന്നിവിടങ്ങളിൽ പ്രാർത്ഥനയ്ക്ക് ശേഷം മഹാസമാധി പീഠത്തിൽ അഭിഷേകം നടത്തി.
ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ബ്രഹ്മകലശവുമായും മറ്റ് സന്യാസിമാരും ബ്രഹ്മചാരികളും പരികലശങ്ങളുമായാണ് മഹാസമാധിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ , തീർത്ഥാടനഹകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ശിവനാരായണതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി അമേയാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ദേശികാനന്ദയതി, സ്വാമി അംബികാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി നിത്യസ്വരുപാനന്ദ, സ്വാമി ദിവ്യാനന്ദ ഗിരി, സ്വാമി അദ്വൈതാനന്ദതീർത്ഥ, സ്വാമിനി ആര്യനന്ദദേവി തുടങ്ങിയവരും ബ്രഹ്മചാരികളും അനുഗമിച്ചു.
Source link