പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്: റോബിൻ ഉത്തപ്പയ്ക്ക് എതിരെയുള്ള വാറന്റിന് സ്റ്റേ
റോബിൻ ഉത്തപ്പയ്ക്ക് എതിരെയുള്ള വാറന്റിന് സ്റ്റേ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Robin Uthappa | Karnataka High Court | Arrest Warrant | Stay Order | Provident Fund | PF Embezzlement – PF embezzlement case: Former cricketer Robin Uthappa avoids arrest in provident fund case | India News, Malayalam News | Manorama Online | Manorama News
പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്: റോബിൻ ഉത്തപ്പയ്ക്ക് എതിരെയുള്ള വാറന്റിന് സ്റ്റേ
മനോരമ ലേഖകൻ
Published: January 02 , 2025 03:36 AM IST
Updated: January 02, 2025 03:58 AM IST
1 minute Read
റോബിൻ ഉത്തപ്പ
ബെംഗളൂരു ∙ പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് വാറന്റിനെയും കണ്ടുകെട്ടൽ നോട്ടിസിനെയും ചോദ്യംചെയ്ത് ഉത്തപ്പ ഹർജി നൽകിയ സാഹചര്യത്തിലാണിത്. അദ്ദേഹം ഡയറക്ടറായിരുന്ന സെന്റാറസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്സ് എന്ന കമ്പനി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും അതു സർക്കാർ ഫണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന റീജനൽ പിഎഫ് കമ്മിഷണറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് വാറന്റ്. ഉത്തപ്പ ഡയറക്ടറായിരുന്ന 2018–2020 കാലയളവിൽ ഇത്തരത്തിൽ 23.36 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്.
English Summary:
PF embezzlement case: Former cricketer Robin Uthappa avoids arrest in provident fund case
mo-sports-cricket-robinuthappa mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest u4c7m5cb2j84o0pdqd6rpbgdk mo-business-employeesprovidentfund
Source link