ഡിഎപി വളത്തിന് വില കൂടില്ല | മനോരമ ഓൺലൈൻ ന്യൂസ് – No Price Hike for DAP Fertilizer: Government Announces Additional Subsidy | Subsidy | Fertilizers | India Delhi News Malayalam | Malayala Manorama Online News
ഡിഎപി വളത്തിന് വില കൂടില്ല
മനോരമ ലേഖകൻ
Published: January 02 , 2025 03:36 AM IST
1 minute Read
അശ്വിനി വൈഷ്ണവ് (File Photo: J Suresh / Manorama)
ന്യൂഡൽഹി ∙ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) വളത്തിനു കർഷകർ ഉയർന്നവില നൽകേണ്ടിവരില്ല. വിലവർധന ഒഴിവാക്കാൻ 3,850 കോടി രൂപയുടെ അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവഴി 50 കിലോ വളം 1,350 രൂപയ്ക്കു തന്നെ തുടർന്നും കർഷകർക്കു ലഭിക്കും. നിലവിലുള്ള സബ്സിഡിക്കു പുറമേ ഓരോ 50 കിലോ ബാഗിനും 175 രൂപ കൂടി സർക്കാർ ചെലവഴിക്കും.
അധികഭാരം കർഷകരിലേക്ക് എത്താതിരിക്കാനാണ് നടപടിയെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പൊതുവിപണിയിൽ 3,000 രൂപയ്ക്ക് മുകളിലുള്ള ഡിഎപി വളമാണ് സബ്സിഡി നിരക്കിൽ 1,350 രൂപയ്ക്ക് കോവിഡ് കാലം മുതൽ കർഷകർക്ക് ലഭ്യമാക്കുന്നത്. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി).
വിള ഇൻഷുറൻസ് ഒരു വർഷത്തേക്കു കൂടി∙ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബിമ യോജനയുടെ കാലാവധി 2025–26 വരെ നീട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് (ആർഡബ്ല്യുബിസിഐഎസ്) പദ്ധതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.
English Summary:
DAP fertilizer prices remain affordable for Indian farmers. The government’s additional ₹3,850 crore subsidy ensures 50kg bags continue to cost ₹1,350, protecting farmers from global price increases.
mo-news-common-malayalamnews 34frh6tutjapdj03v322dk953o mo-agriculture-farmer 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment mo-legislature-governmentofindia
Source link