KERALAM

വയനാട് പുനരധിവാസം: വ്യക്തത വേണം; വി.ഡി.സതീശൻ

ശിവഗിരി: വയനാട് പുരനധിവാസ കാര്യത്തിൽ സർക്കാരിന് കുറേക്കൂടി വ്യക്തത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വയനാട് പുനരധിവാസ യോഗത്തിൽ പങ്കെടുക്കുകയും സർക്കാരിന് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും യോഗത്തിൽ ആവശ്യപ്പെട്ടതാണ്. നേരത്തെ പ്രഖ്യാപിച്ച സമയത്ത് അത് പൂർത്തിയാക്കണം. വീടുകൾ നിർമ്മിച്ച് നൽകിയാൽ മാത്രം തീരുന്ന പ്രശ്നമല്ല വയനാട്ടിലേത്. മൈക്രോ ലെവൽ ഫാമിലി പാക്കേജ് വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വരുമാനവും ഉപജീവനവും ഉണ്ടാക്കിക്കൊടുക്കണം. വലിയ വീടിനേക്കാൾ കൂടുതൽ സ്ഥലമാണ് അവർക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിർമ്മിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കണം. മൈക്രോ ലെവൽ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സർക്കാർ, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. ആരാണ് യാഥാർത്ഥ ഗുഭോക്താക്കൾ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് സങ്കടകരമാണ്. പുനരധിവാസത്തിൽ സർക്കാരുമായി യോജിച്ച് പോകാൻ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തതെന്നും സതീശൻ വ്യക്തമാക്കി.


Source link

Related Articles

Back to top button