നിയുക്ത കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിച്ചു
പനാജി: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗോവ രാജ്ഭവനിൽ എത്തി ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്രക്കാരുമായി സംസാരിക്കവേ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സാംസ്കാരികവും ഭൗതികവുമായ ജീവിതത്തിൽ ഗോവയുമായി സമാനത പുലർത്തുന്ന കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഗോവയുടെ സമഗ്രമായ പുരോഗതിക്കായി മലയാളിയായ ഗവർണർ പി എസ് ശ്രീധരൻ പിള്ള നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കാനും മറന്നില്ല.
രാജ്ഭവനിൽ എത്തിയ നിയുക്ത ഗവർണറെ അദ്ദേഹത്തിന്റെ പേരിൽ ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ പ്രത്യേകം നടത്തിയ പൂജകളുടെ പ്രസാദവും പട്ടും തുളസിമാലയും നൽകിയാണ് ഗോവ ഗവർണർ ശ്രീധരൻപിള്ള സ്വീകരിച്ചത്. ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Source link