INDIA

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു | Kollu Mukambika Temple Former Tantri Manjunath Adiga Passed Away | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

മനോരമ ലേഖകൻ

Published: January 01 , 2025 11:05 PM IST

1 minute Read

മഞ്ജുനാഥ അഡിഗ

മംഗളൂരു∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളിമുറിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഡോക്‌ടർ എത്തി പരിശോധിച്ച് മരണം സ്‌ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. 

നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നരസിംഹ അഡിഗ സവിത അഡിഗ ദമ്പതികളുടെ മകനാണ്. മംഗളഗൗരിയാണ് ഭാര്യ. മകൾ: ദാക്ഷായണി. മരുമക്കൾ: കെ.എസ്.രക്ഷിത, പ്രജ്‌ഞാന. സഹോദരരങ്ങൾ: പരേതനായ അരുണ അഡിഗ, ഗൗരി, പത്മാവതി. സംസ്‌കാരം രാത്രിയോടെ സൗപർണിക നദീതീരത്തെ ശ്മശാനത്തിൽ നടന്നു. 

English Summary:
Kollu Mukambika Temple Former Tantri Manjunath Adiga Passed Away

mo-religion-kollurmookambikatemple mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-astrology-temple 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death q2g31hjh56acrmkg3ov9rqi0e


Source link

Related Articles

Back to top button