WORLD

റഷ്യന്‍ വാതകം ഇനി യുക്രൈന്‍ വഴി യൂറോപ്പിലേക്കില്ല, കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം


മോസ്‌കോ: റഷ്യയില്‍ നിന്ന് യുക്രൈന്‍ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാകുന്നു. റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് യുക്രൈന്‍ എടുത്ത നിലപാട്. റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം. അതിനാല്‍ യുക്രൈന്‍ വഴി യൂറോപ്യന്‍ യൂണിയനിലേക്കുള്ള വാതക ഗതാഗതം അവസാനിക്കും. യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തെ ഇത് ബാധിക്കുമെന്നാണ് റഷ്യ അറിയിക്കുന്നത്. പോളണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം സ്ലോവാക്യ വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ തീരുമാനത്തെ ചരിത്രപരമെന്നാണ് യുക്രൈനിലെ ഊര്‍ജമന്ത്രി വിശേഷിപ്പിച്ചത്. നേരത്തേ യുക്രൈന്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Source link

Related Articles

Back to top button