അന്ന് ചൂടുകാരണം തിരികെപ്പോന്നു; ഇന്ന് വിജയ്‌യെ കാണാൻ കാൽനട യാത്രയുമായി ഉണ്ണിക്കണ്ണൻ
അന്ന് ചൂടുകാരണം തിരികെപ്പോന്നു; ഇന്ന് വിജയ്‌യെ കാണാൻ കാൽനട യാത്രയുമായി ഉണ്ണിക്കണ്ണൻ | Vijay Unnikkannan
അന്ന് ചൂടുകാരണം തിരികെപ്പോന്നു; ഇന്ന് വിജയ്‌യെ കാണാൻ കാൽനട യാത്രയുമായി ഉണ്ണിക്കണ്ണൻ
മനോരമ ലേഖകൻ
Published: January 01 , 2025 02:32 PM IST
1 minute Read
ഉണ്ണക്കണ്ണൻ
നടൻ വിജയ്‍യെ നേരിട്ടു കാണാൻ കാൽനട യാത്ര ആരംഭിച്ച് നടന്റെ കടുത്ത ആരാധകനായ ഉണ്ണിക്കണ്ണൻ. മംഗലം ഡാം സ്വദേശിയായ ഇയാൾ വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ഇഷ്ടതാരത്തെ കാണാൻ പോകുന്നത്. ചെന്നൈ വരെ നീളും ഈ യാത്ര. രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര തുടങ്ങിയത്. നേരത്തെ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഉണ്ണിക്കണ്ണന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
സമ്മേളന വേദിയിൽ വച്ച് വിജയ്‌യെ നേരിട്ടു കാണാനാകാതെ ഉണ്ണിക്കണ്ണൻ പാതിവഴിയിൽ മടങ്ങുകയായിരുന്നു. അമിതമായ ചൂടു നിമിത്തം സമ്മേളനം തുടങ്ങുന്നതിനു മുമ്പ് തന്നെ ഉണ്ണിക്കണ്ണൻ അവിടെനിന്നും തിരികെ പോ\ന്നു. എന്നാൽ ഇത്തവണ യാത്ര രണ്ടും കൽപിച്ചാണ്. കഴുത്തിലും കയ്യിലുമെല്ലാം വിജയ്‌യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണന്റെ കാൽനടയാത്ര.
വിജയ്‌യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയായിരുന്നു. ചെന്നൈയില്‍ വിജയ്‌യുടെ വീടിന്‍റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു.
ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു. വിജയ്‌യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലക്കാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
English Summary:
Unnikkannan, a die-hard fan of actor Vijay, has embarked on a journey on foot to meet his favourite star.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 303i33n746p4do0hq68gsflro4 mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list
Source link