പുതുവത്സരാഘോഷം; ഗ്ലാമർ ചിത്രങ്ങളുമായി നടി അനസൂയ
പുതുവത്സരാഘോഷം; ഗ്ലാമർ ചിത്രങ്ങളുമായി നടി അനസൂയ | Anasuya Bharadwaj Glamour
പുതുവത്സരാഘോഷം; ഗ്ലാമർ ചിത്രങ്ങളുമായി നടി അനസൂയ
മനോരമ ലേഖകൻ
Published: January 01 , 2025 03:54 PM IST
1 minute Read
അനസൂയ ഭരദ്വാജ്
പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളുമായി നടി അനസൂയ ഭരദ്വാജ്. പോയ വർഷം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഓരോ അസ്തമയങ്ങളും ജീവിതം പുനഃസജ്ജമാക്കാനുള്ള അവസരമാണെന്നും നടി പറയുന്നു. ഗ്ലാമർ ചിത്രങ്ങൾക്കൊപ്പമായിരുന്നു നടിയുടെ പുതുവത്സരാശംസ. കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കുന്ന വിഡിയോയും നടി പങ്കുവച്ചു.
സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു.
തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.
‘പുഷ്പ 2’ ആണ് നടിയുടെ പുതിയ റിലീസ്. ദാക്ഷായണി എന്ന നെഗറ്റിവ് റോളിലാണ് അനസൂയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
English Summary:
Actress Anasuya Bharadwaj’s glamorous photos
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews 7lkp831f8ra8koer1asggo8bup mo-celebrity-celebrityphotoshoot f3uk329jlig71d4nk9o6qq7b4-list mo-entertainment-telivision-anasuyabhradwaj
Source link