ഭാര്യയുമായി ബിസിനസ് തർക്കം; വിവാഹമോചന നടപടികൾക്കിടെ കഫെ ഉടമ തൂങ്ങിമരിച്ച നിലയിൽ
വിവാഹമോചന നടപടികൾക്കിടെ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ഭാര്യയുമായി ബിസിനസ് തർക്കം | ആത്മഹത്യ | ബിസിനസ് തർക്കം | ഡൽഹി | മനോരമ ഓൺലൈൻ ന്യൂസ് – Delhi Cafe Owner Found Dead Amidst Bitter Divorce Battle | Delhi | Suicide | Malayala Manorama Online News
ഭാര്യയുമായി ബിസിനസ് തർക്കം; വിവാഹമോചന നടപടികൾക്കിടെ കഫെ ഉടമ തൂങ്ങിമരിച്ച നിലയിൽ
മനോരമ ലേഖകൻ
Published: January 01 , 2025 02:10 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Prath)
ന്യൂഡൽഹി∙ വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കെ ഡൽഹിയിൽ പ്രശസ്ത കഫെയുടെ ഉടമസ്ഥൻ വീട്ടിൽ മരിച്ചനിലയിൽ. കല്യാൺ വിഹാർ മേഖലയിലെ വീട്ടിൽ സ്വന്തം മുറിയിൽ തൂങ്ങിനിൽക്കുന്ന രീതിയിലാണ് പുനീത് ഖുറാനയുടെ മൃതദേഹം കണ്ടെത്തിയത്. ഖുറാനയും ഭാര്യ മനിക ജഗദീഷ് പഹ്‌വയും തലസ്ഥാനത്ത് വുഡ്ബോക്സ് കഫെ നടത്തിയിരുന്നു.
വിവാഹമോചനത്തിന്റെ ഭാഗമായി കഫെയുടെ ഉടമസ്ഥാവകാശവും മറ്റു പ്രശ്നങ്ങളും ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നുവെന്നാണു വിവരം. ഭാര്യയുമായി പ്രശ്നമുണ്ടായിരുന്നതായി ഖുറാനയുടെ കുടുംബാംഗങ്ങൾ പൊലീസിനോടു പറഞ്ഞു. 2016ലായിരുന്നു ഇവരുടെ വിവാഹം. ബിസിനസുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ വാഗ്വാദത്തിന്റെ 16 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശം പുറത്തുവന്നു. ‘ഞാനിപ്പോഴും നിങ്ങളുടെ ബിസിനസ് പാർട്നർ ആണെന്നും എനിക്കു തരാനുള്ളത് തന്നുതീർക്കണമെന്നും’ ഖുറാനയുടെ ഭാര്യ ആവശ്യപ്പെടുന്ന ഫോൺവിളിയുടെ ശബ്ദരേഖയാണു പുറത്തുവന്നത്.
അടുത്തിടെയാണു ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷ്, വിവാഹമോചന നടപടികൾക്കിടെ ഭാര്യ വ്യാജ കേസുകൾ നൽകുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ നികിത സിംഘാനിയ, അമ്മ, സഹോദരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary:
Delhi Cafe Owner Found Dead Amidst Bitter Divorce Battle
mo-news-common-newdelhinews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 7pu601afv2skv09sbcsd859t2t
Source link