INDIA

ലക്നൗവിനെ നടുക്കി കൂട്ടക്കൊല; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24കാരൻ

പുതുവത്സര ദിനത്തിൽ ഹോട്ടലിൽ കൊലപാതകം; അമ്മയേയും 4 സഹോദരിമാരെയും കൊന്നത് 24കാരൻ | മനോരമ ഓൺലൈൻ ന്യൂസ്- lucknow india news malayalam | Lucknow hotel murder | Five Sisters and Mother Killed by Son | Malayala Manorama Online News

ലക്നൗവിനെ നടുക്കി കൂട്ടക്കൊല; അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി 24കാരൻ

ഓൺലൈൻ ഡെസ്ക്

Published: January 01 , 2025 12:40 PM IST

Updated: January 01, 2025 12:40 PM IST

1 minute Read

Representative image. Photo Credit: Prathaan/istockphoto.com

ലക്നൗ∙ പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തിൽ ആഗ്ര സ്വദേശി അർഷാദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലക്നൗ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രവീണ ത്യാഗി പറഞ്ഞു.

കൊലപാതകത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും  ഫൊറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും ഡിസിപി ത്യാഗി പറഞ്ഞു. അർഷാദിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

English Summary:
Lucknow hotel murder: A 24-year-old man from Agra murdered his mother and four sisters at a hotel in Lucknow on New Year’s Day. Police have arrested the suspect, and a forensic team is investigating the scene.

mo-crime 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews ffugvsob09mp13qt7f5kjbd7i mo-judiciary-lawndorder-arrest mo-crime-murder mo-women-family


Source link

Related Articles

Back to top button