KERALAM

ഗുരു ദർശനം ലോകമാകെ വെളിച്ചം വീശുന്നു : മന്ത്രി വി.എൻ.വാസവൻ

ശിവഗിരി; ആഗോള തലത്തിൽ ഉയർന്നുവരുന്ന യുദ്ധസമാനമായ അന്തരീക്ഷത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനം ലോക ചക്രവാളങ്ങളിൽ വെളിച്ചം വീശുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്ന ഗുരു സന്ദേശം സനാതന ഹിന്ദുധർമ്മത്തിന്റെ പൊള്ളത്തരത്തിനെ തുറന്നുകാണിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ ഗുരുസന്ദേശത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ് . വർത്തമാന ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ അനോന്യം അങ്ക കോഴികളെപ്പോലെ ആഞ്ഞടുക്കുന്ന സാഹചര്യത്തിൽ ഗുരുദർശങ്ങൾ ഉയർത്തിടിച്ച് അതിനെതിരെ നമുക്ക് മുന്നോട്ടുപോകാനാകണം. ജാതിക്കും മതത്തിനും മറ്റു വിഭാഗീയതകൾക്കും എതിരെ ഗുരു ദർശനം പ്രചരിപ്പിക്കണം.
ഇപ്പോഴും നിലനിൽക്കുന്ന അനാചാരങ്ങൾക്കു, ദുർമന്ത്രവാദം അടക്കമുള്ള അന്ധവിശ്വാസങ്ങൾക്കും ചില ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാൻ പാടില്ലെന്ന നിബന്ധനകൾക്കുമെതിരെ സ്വാമി സച്ചിദാനന്ദ നടത്തിയ പ്രസംഗം വിപ്ലവകരമാമെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button