KERALAM
മഹാസമാധിയിൽ വെള്ളാപ്പള്ളിക്ക് ഗംഭീര സ്വീകരണം
വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മഹാസമാധിയിൽ വച്ച് തിരുവനന്തപുരം ജില്ലയിലെ യൂണിയൻ നേതാക്കളും ശാഖാ നേതാക്കളും ഗംഭീര സ്വീകരണം നൽകി. 92-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് വെള്ളാപ്പള്ളി.
എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ, ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, യോഗം കൗൺസിലർ വിപിൻരാജ്, ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,സിനിൽ മുണ്ടപ്പള്ളി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ച് പ്രസാദവും വാങ്ങിയാണ് വെള്ളാപ്പള്ളി നടേശൻ മടങ്ങിയത്.
Source link