മോളെ ഉറപ്പായും തിരിച്ചു വിളിക്കണം, പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്: ദിലീപിന്റെ ആ വിളിക്കായി റാണി കാത്തിരുന്നു, പക്ഷേ
മോളെ ഉറപ്പായും തിരിച്ചു വിളിക്കണം, പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്: ദിലീപിന്റെ ആ വിളിക്കായി റാണി കാത്തിരുന്നു, പക്ഷേ | Rani Sarran Dileep Shankar
മോളെ ഉറപ്പായും തിരിച്ചു വിളിക്കണം, പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്: ദിലീപിന്റെ ആ വിളിക്കായി റാണി കാത്തിരുന്നു, പക്ഷേ
മനോരമ ലേഖകൻ
Published: January 01 , 2025 10:53 AM IST
1 minute Read
ദിലീപ് ശങ്കർ, റാണി ശരൺ
ടെലിവിഷൻ താരം ദിലീപ് ശങ്കറിനെക്കുറിച്ച് നടി റാണി ശരൺ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ടെന്നു പറഞ്ഞായിരുന്നു അവസാനമായി ദിലീപ് ശങ്കര്‍ തന്നെ വിളിച്ചതെന്നും കോള്‍ കട്ട് ആയ ഉടൻ തിരികെ വിളിച്ചിട്ടും പിന്നീട് സംസാരിക്കാനായില്ലെന്നും വേദനയോടെ റാണി ഓർത്തെടുക്കുന്നു.
‘‘മോളെ നീയെന്നെ ഉറപ്പായും തിരിച്ച് വിളിക്കണം. എനിക്ക് നിന്നോട് പ്രധാനപ്പെട്ട ചിലത് പറയാനുണ്ട്, പറഞ്ഞോളൂ ദിലീപേട്ടാ ഞാനിപ്പോ ഫ്രീ ആയി എന്ന് പറയുമ്പോഴേക്കും അപ്പുറത്ത് കോൾ കട്ട് ആയിരുന്നു. ഉടൻ തിരിച്ചു വിളിച്ചെങ്കിലും നമ്പർ ബിസി എന്നാണ് കേട്ടത്. ഇടവേളകൾ ഇട്ട് പിന്നെയും പിന്നെയും വിളിച്ചിട്ടും അതു തന്നെ. അപ്പോ ഞാൻ വാട്സ്ആപ്പിൽ വോയ്സ് ഇട്ടു. തിരിച്ച് വിളിക്കുമ്പോ നമ്പർ ബിസി പറയുന്നു, ഫ്രീ ആകുമ്പോൾ തിരിച്ച് വിളിച്ചോളൂ സംസാരിക്കാം എന്നു പറഞ്ഞ്. വൈകിട്ട് വീണ്ടും ഒരു മിസ്സ് കാൾ (ഒരേ ഒരു റിങ്) വന്നു. തിരിച്ച് വിളിക്കുമ്പോ വീണ്ടും നമ്പർ ബിസി. തിരിച്ച് വിളിച്ചോളും എന്ന ഉറപ്പിൽ ഞാനുമിരുന്നു. അതാണല്ലോ പതിവ്.
അന്ന് ഇരുപത്തിയാറാം തിയതി. രാവിലെ മഞ്ചേരിയിൽ ഒരു പരിപാടിയിൽ നിൽക്കുമ്പോഴാണ് ദിലീപേട്ടന്റെ കോൾ വന്നത്. ഫോൺ സൈലന്റ് ആക്കി കൺമണിയെ ഏൽപ്പിച്ചിരുന്നു. ‘‘അമ്മാ, ദിലീപ് അങ്കിൾ വിളിച്ചിരുന്നു എന്നവൾ പറഞ്ഞു.’’ കുറെ കാലത്തിനു ശേഷമുള്ള വിളിയാണ് കുറച്ചധികം പറയാനുണ്ടാവും. അത് കൊണ്ട് വീട്ടിലെത്തി വിളിക്കാം എന്നുറപ്പിച്ചു. വീട്ടിലെത്തി വിളിക്കാൻ തുടങ്ങുമ്പോഴാണ് വീണ്ടും ഇങ്ങോട്ട് കോൾ. കോൾ എടുക്കാൻ പറ്റാത്തതിന് ക്ഷമാപണം പോലെയാണ് പരിപാടിയിൽ ആയത് കൊണ്ടാണ് എടുക്കാൻ പറ്റാത്തത് എന്ന് പറഞ്ഞത്. അപ്പോഴും തിരക്കിൽ ആണെന്ന് കരുതിയാണെന്നു തോന്നുന്നു കട്ട് ചെയ്തത്.
ഇന്നു അബിൻ വിളിച്ച് ‘‘അമ്മാ ഒരു കാര്യം പറയാനുണ്ട്. സമാധാനത്തോടെ കേൾക്കണം’’ എന്ന മുഖവുരയോടെ പറയുന്നത് വരെ ആ വിളിക്കായി ഈ കുഞ്ഞനിയത്തി കാത്തിരുന്നു ദിലീപേട്ടാ. പറയാനുള്ള ആ പ്രധാനപ്പെട്ട കാര്യം കേൾക്കാൻ. ഇന്ന് കേട്ടത്…അത് എനിക്ക് കേൾക്കേണ്ട ഒന്ന് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാൻ മടിക്കുന്നുണ്ട്. ‘മോളെ’ എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകൾ ഇനി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു പഠിക്കുന്നുണ്ട് ഞാൻ. ‘‘നീ എന്റെ കുഞ്ഞു പെങ്ങളാണ് എന്ന് ആവർത്തിക്കുന്നത് കേൾക്കാൻ, എന്നും മോൾക്ക് ഒപ്പമുണ്ട്’’ എന്ന ഉറപ്പിൽ വീണ്ടും ബലപ്പെടാൻ എന്നിട്ടും മനസ്സ് കൊതിക്കുന്നുണ്ട്. ചേച്ചി, കുട്ടികൾ, സിനിമാ സ്വപ്നങ്ങൾ ഒക്കെ ഇവിടെയല്ലേ ദിലീപേട്ടാ? പിന്നെ ദിലീപേട്ടന് പ്രിയപ്പെട്ട ഞങ്ങൾ ചിലരും…?’’–റാണി ശരണിന്റെ വാക്കുകൾ.
English Summary:
TV Actress Rani Sarran Remembering Dileep Shankar
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews 4s4634c9ffrd32vm4j6okvb7dp f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-telivision
Source link