INDIA

Live ‘വിജയവും അനന്തമായ സന്തോഷവും’: പുതുവത്സര ആശംസകൾ നേർന്നു രാഷ്ട്രപതിയും പ്രധാനമന്ത്രിയും

പുതുവത്സര ആശംസകളുമായി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും | മനോരമ ഓൺലൈൻ ന്യൂസ്- newdelhi india news malayalam | President Murmu and PM Modi Extend New Year Greetings for 2025 | Malayala Manorama Online News

ഓൺലൈൻ ഡെസ്ക്

Published: January 01 , 2025 11:04 AM IST

1 minute Read

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി File Photo: @rashtrapatibhvn / X

ന്യൂഡൽഹി∙ പുതുവത്സര ആശംസകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.  2025 എല്ലാവർക്കും പുതിയ അവസരങ്ങളും വിജയവും അനന്തമായ സന്തോഷവും നൽകുമെന്ന് ആശംസിക്കുന്നതായി മോദി എക്സിൽ കുറിച്ചു. എല്ലാവർക്കും സന്തോഷം, ഐക്യം, സമൃദ്ധി എന്നിവയോടെ 2025 ആശംസിച്ച രാഷ്ട്രപതി, ഇന്ത്യയ്ക്കും ലോകത്തിനും ശോഭനവും കൂടുതൽ സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തു.

‘‘എല്ലാവർക്കും പുതുവത്സരാശംസകൾ. 2025 എല്ലാവർക്കും സന്തോഷവും ഐക്യവും സമൃദ്ധിയും നൽകട്ടെ. ഈ അവസരത്തിൽ, ഇന്ത്യയ്ക്കും ലോകത്തിനും വേണ്ടി ശോഭനവും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത നമുക്ക് പുതുക്കാം’’ – ദ്രൗപദി മുർമു എക്സിൽ കുറിച്ചു. 

English Summary:
Modi and Murmu’s New Year Messages: President Draupadi Murmu and Prime Minister Narendra Modi extend their New Year greetings for 2025, wishing happiness, prosperity, and a brighter future for India and the world.

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-newyearcelebration 457418e4mvk5l7lph7d8pmfs73 mo-politics-leaders-narendramodi mo-politics-leaders-draupadimurmu


Source link

Related Articles

Back to top button