WORLD
സ്ത്രീകൾക്ക് ജോലികൊടുത്താൽ അടച്ചുപൂട്ടിക്കും; എൻജിഒകൾക്ക് താലിബാൻ്റെ ഭീഷണി
കാബൂള്‍: അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ദേശീയ, വിദേശ സന്നദ്ധസംഘടനകളും (എന്‍.ജി.ഒ.) പൂട്ടുമെന്ന് താലിബാന്‍. ഉത്തരവ് അനുസരിക്കാത്ത എന്‍.ജി.ഒ.കളുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് എക്‌സില്‍ പങ്കുവെച്ച കത്തില്‍ താലിബാന്‍ ധനകാര്യമന്ത്രാലയത്തിന്റെ ഭീഷണി. അഫ്ഗാനി സ്ത്രീകള്‍ക്ക് ജോലിനല്‍കരുതെന്ന് രണ്ടുവര്‍ഷം മുന്‍പ് താലിബാന്‍ എന്‍.ജി.ഒ.കളോടു നിര്‍ദേശിച്ചിരുന്നു.സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം എന്‍ജിഓകള്‍ ഉറപ്പുവരുത്തുന്നില്ല എന്നതാണ് ഭരണകൂടം കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Source link