‘ഗില്ലി’യിലെ വിജയ്‌യുടെ അതേ ‘വണ്ടിയും നമ്പറും’; ‘ഭഭബ’യിലെ ദിലീപിന്റെ ലുക്ക് വൈറൽ
ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഭബ’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. സിനിമയിലെ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് അണിയറക്കാർ റിലീസ് ചെയ്തത്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ജിപ്സിയുടെ മുമ്പിലിരിക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം. ‘ഗില്ലി’ സിനിമയിൽ വിജയ്‌യുടെ കഥാപാത്രം ഉപയോഗിക്കുന്ന അതേ മോഡലിലുള്ള വണ്ടിയും വണ്ടി നമ്പറുമാണ് ഈ പോസ്റ്ററിലും ഉള്ളതെന്നാണ് മറ്റൊരു പ്രത്യേകത.
ഈ വർഷം ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമ കൂടിയാണിത്. നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്.ബാലു വർഗീസ്,ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.
പൂർണമായും മാസ് കോമഡി എന്റർടെയ്നറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് ദിലീപും വിനീത് ശ്രീനിവാസനുമാണ്. ധ്യാൻ ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി(തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ ഫാഹിം സഫർ–നൂറിൻ ഷെരീഫ്. ഗാനങ്ങൾ കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്. സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം അരുൺ മോഹൻ. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം നിമേഷ് താനൂർ.കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി. വൻ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Source link