KERALAM

പനയമ്പാടം അപകടം ; ലോറി ഡ്രൈവർമാരെ റിമാൻഡ് ചെയ്തു,​ നരഹത്യക്ക് കേസെടുത്തു

പാലക്കാട് : പനയമ്പാടം അപകടത്തിൽ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വഴിക്കടവ് സ്വദേശി പ്രജീഷ് ജോൺ (27)​,​ കാസർകോ‌ട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അപകടത്തിന് കാരണമായ ലോറി ഡ്രൈവർ പ്രജീഷ്,​ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ മഹീന്ദ്രപ്രസാദ് എന്നിവരെയാണ് മണ്ണാർക്കോട് കോടതി റിമാൻഡ് ചെയ്തത്.

പ​ന​യ​മ്പാ​ടം​ ​അ​പ​ക​ടം​ ​ത​നി​ക്ക് ​പ​റ്റി​യ​ ​പി​ഴ​വാ​ണെ​ന്ന് ​ലോ​റി​ ​ഡ്രൈ​വ​ർ​ ​പ്ര​ജീ​ഷ് ​സ​മ്മ​തി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഒ​രു​ ​ബൈ​ക്ക് ​കു​റു​കെ​ ​ചാ​ടി.​ ​അ​ത് ​ശ്ര​ദ്ധി​ക്കാ​തെ​ ​പോ​യ​പ്പോ​ഴു​ള്ള​ ​പി​ഴ​വാ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ​മൊ​ഴി.​ ​ ​പ്ര​ജീ​ഷ് ​ജോ​ണി​നെ​തി​രെ​ നേ​ര​ത്തെ​ ​ത​ന്നെ​ ​ന​ര​ഹ​ത്യ​ ​ചു​മ​ത്തി​യി​രു​ന്നു.​ ​പ്ര​ജീ​ഷ് ​ഓ​ടി​ച്ച​ ​ലോ​റി​ ​സി​മ​ന്റ് ​ലോ​റി​യി​ൽ​ ​ത​ട്ടു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​പ്പെ​ട്ട് ​സി​മ​ന്റ് ​ലോ​റി​ ​മ​റി​ഞ്ഞു. സി​മ​ന്റ് ​ലോ​റി​ ​ഡ്രൈ​വ​ർ​ ​മ​ഹീ​ന്ദ്ര​ ​പ്ര​സാ​ദി​നെ​തി​രെ​യും​ ​ന​ര​ഹ​ത്യ​യ്ക്ക് ​കേ​സെ​ടു​ത്തു.​ ​ദൃ​ക്സാ​ക്ഷി​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​ ലോ​റി​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്ത് ​ഇ​ന്ന് ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്ദ്ധ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്നു.​ ​അ​മി​ത​വേ​ഗ​ത​യി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച് ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും​ ​കു​റ്റ​ക​ര​മാ​യ​ ​ന​ര​ഹ​ത്യാ​ക്കു​റ്റം​ ​ചു​മ​ത്തി​യു​മാ​ണ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് ​ഡി​വൈ.​എ​സ്.​പി​ ​പ​റ​ഞ്ഞു.​ ​അ​പ​ക​ട​ത്തി​ൽ​ ​ഇ​രു​വ​ർ​ക്കും​ ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ചി​കി​ത്സ​യ്ക്കു​ശേ​ഷം​ ​സു​ഖം​പ്രാ​പി​ച്ച​ ​ഇ​രു​വ​രേ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.

കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇന്നലെ ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്റ്ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാംഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻസജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.


Source link

Related Articles

Back to top button