ഗഗനചാരികൾക്ക് പോഷണം: ബയോടെക്നോളജി വകുപ്പുമായി കൈകോർത്ത് ഐഎസ്ആർഒ | മനോരമ ഓൺലൈൻ ന്യൂസ് – Nourishment for astronauts: ISRO and the Biotechnology Department are collaborating on Gaganyaan mission research, focusing on microgravity experiments and space bio-manufacturing to ensure human survival in space | India News Malayalam | Malayala Manorama Online News
ഗഗനചാരികൾക്ക് പോഷണം: ബയോടെക്നോളജി വകുപ്പുമായി കൈകോർത്ത് ഐഎസ്ആർഒ
മനോരമ ലേഖകൻ
Published: January 01 , 2025 02:11 AM IST
1 minute Read
ന്യൂഡൽഹി ∙ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്ത് ജീവജാലങ്ങളുടെ വളർച്ചയെയും വെല്ലുവിളികളെയും കുറിച്ചു പഠിക്കാൻ ബയോടെക്നോളജി വകുപ്പുമായി ഐഎസ്ആർഒ കൈകോർക്കും. മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ, ബഹിരാകാശ ബയോ മാനുഫാക്ചറിങ്, ബയോ ആസ്ട്രോനോട്ടിക്സ് എന്നിവയിൽ ഗവേഷണം നടത്താനാണ് ഈ സഹകരണം.
ബഹിരാകാശത്തു പോകുന്ന ആളുകൾക്ക് തുടർച്ചയായ പോഷകാഹാര സ്രോതസ്സ് ലഭ്യമാക്കുക, മാലിന്യസംസ്കരണത്തിന് വഴിയൊരുക്കുക തുടങ്ങിയ പരീക്ഷണങ്ങൾ ഇതിന്റെ ഭാഗമായി നടത്തും. ബഹിരാകാശത്ത് ബയോടെക്നോളജി ലബോറട്ടറികൾ സ്ഥാപിക്കുക, ബഹിരാകാശത്ത് ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങൾ വികസിപ്പിക്കുക തുടങ്ങി വലിയ സാധ്യതകളാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.
English Summary:
Nourishment for astronauts: ISRO and the Biotechnology Department are collaborating on Gaganyaan mission research, focusing on microgravity experiments and space bio-manufacturing to ensure human survival in space
2tsd7j8u8ruct3f344hl65o11e mo-space-astronaut mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-isro mo-space
Source link